ജയേഷ് ജോർജ് പ്രസിഡന്റ്
തിരുവനന്തപുരം: ബിനീഷ് കൊടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാകും. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോർജ് വീണ്ടും കെ.സി.എയുടെ പ്രസിഡന്റാകും. സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് എസ്. കുമാർ എത്തും. കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നുള്ള പ്രതിനിധിയായ ബിനീഷ് ഉൾപ്പെട്ട പാനലിലെ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികൾക്കായുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശം സമർപ്പിക്കാനുള്ള കാലാവധി ഇന്നലെഅവസാനിച്ചതോടെയാണ് ബിനീഷ് ഉൾപ്പെട്ട പാനിലിലെ എല്ലാവരും പുതിയ ഭാരവാഹികളായത്.
പുതിയ ഭാരവാഹികൾ: ജയേഷ് ജോർജ് (പ്രസിഡന്റ്), പി.ചന്ദ്രശേഖർ (വൈസ് പ്രസിഡന്റ്), വിനോദ് എസ്.കുമാർ (സെക്രട്ടറി), കെ.എം.അബ്ദുൽ റഹിമാൻ (ട്രഷറർ). ബിനീഷ് കൊടിയേരി (ജോയിന്റ് സെക്രട്ടറി), കെ. സതീശൻ (കൗൺസിലർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |