മുംബയ്: ഐ.പി.എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുംബയ് ഇന്ത്യൻസിന്റെ സൂപ്പർതാവും മുൻ വെസ്റ്റിൻഡീസ് നായകനുമായിരുന്ന കീറോൺ പൊള്ളാഡ്. ഡിസംബറിലെ താരലേലത്തിന് മുമ്പ് മുംബയ് ഇന്ത്യൻസ് താരത്തെ റിലീസ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 13 സീസണുകളിൽ മുംബയ്ക്കായി കളത്തിലിറങ്ങിയ പൊള്ളാഡ് ടീമിനൊപ്പം അഞ്ച് ഐ.പി.എൽ കിരീട നേട്ടങ്ങളിലും രണ്ട് ചാമ്പ്യൻസ് ലീഗ് നേട്ടങ്ങളിലും പങ്കാളിയായി. വിരമിച്ചെങ്കിലും മുംബയ് ടീമിന്റെ ബാറ്റിംഗ് കോച്ചായി മുപ്പത്തിയഞ്ചുകാരനായ പൊള്ളാഡ് ചുമതലയേൽക്കുമെന്നാണ് വിവരം.
കുറച്ച് വർഷങ്ങൾ കൂടി കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഈ തീരുമാനം എളുപ്പമായിരുന്നില്ല. എനിക്കിനി മുംബയ്ക്കായി കളിക്കാനാകുന്നില്ലെങ്കിൽ, മുംബയ്ക്കെതിരേ കളിക്കുന്നതും ചിന്തിക്കാനാകില്ല. കഴിഞ്ഞ 13 ഐ.പി.എൽ സീസണുകളിലെ ഏറ്റവും വിജയകരമായ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ വളരെയധികം അഭിമാനമുണ്ട്' - പൊള്ളാഡ് ട്വിറ്ററിൽ കുറിച്ചു.
ഐ.പി.എല്ലിൽ മുംബയ്ക്കായി 189 മത്സരങ്ങളിൽ നിന്നും 3412 റൺസും 69 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |