വെല്ലിംഗ്ടൺ: ട്വന്റി-20 ലോകകപ്പ് സെമിയിലെ പുറത്താകലിന് ശേഷം ഇന്ത്യയും ന്യൂസിലൻഡും വീണ്ടും മൈതാനത്തേക്ക്. ന്യൂസിലൻഡ് വേദിയാകുന്ന ഇരു രാജ്യങ്ങളും ഏറ്രുമുട്ടുന്ന ട്വന്റി- 20 പരമ്പരയ്കക് നാളെ വെല്ലിംഗ്ടണിൽ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. രോഹിത് ശർമ, വിരാട് കൊഹ്ലി എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിരിക്കുന്ന പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ക്യാപ്ടൻ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |