SignIn
Kerala Kaumudi Online
Friday, 26 April 2024 2.17 AM IST

കിവീസിലും സൂര്യോദയം

cricket

ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് 65 റൺസിന് വിജയം

സൂര്യകുമാർ യാദവിന് സെഞ്ച്വറി,ദീപക് ഹൂഡയ്ക്ക് നാലുവിക്കറ്റ്

മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിൽ

മൗണ്ട് മൗംഗാനുയി: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി 20യിൽ 65 റൺസിന് വിജയം നേടി ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. മൗണ്ട് മൗംഗാനുയിയിൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ പിൻബലത്തിൽ ഇന്ത്യ ഉയർത്തിയ 191/6 എന്ന സ്കോർ പിന്തുടർന്ന ന്യൂസിലാൻഡ് 18.5 ഓവറിൽ 126 റൺസിന് ഓൾഔട്ടാവുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തിരുന്നു. മൂന്നാം മത്സരം നാളെ നേപ്പിയറിൽ ന‌ടക്കും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് 51 പന്തുകൾ നേരിട്ട് ഏഴു സിക്സും 11 ഫോറുകളുമടക്കമാണ് 111 റൺസോടെ പുറത്താകാതെ നിന്നത്.തന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറിയാണ് സൂര്യ ഇന്നലെ നേടിയത്. സൂര്യയാണ് മാൻഒഫ് ദ മാച്ച്.

ഇടംകയ്യൻമാരായ ഇഷാൻ കിഷനും ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്യാനെത്തിയത്. ഇഷാൻ 31 പന്തിൽ 36 റണ്‍സെടുത്തു. പന്നാൽ വീണ്ടും പരാജയമായ ഋഷഭ് പന്ത് 13 പന്തിൽ നിന്ന് ആറു റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 9 പന്തിൽ 13, ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ 13 പന്തിൽ 13 എന്നിങ്ങനെ സ്കോർ ചെയ്ത് മടങ്ങി. ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും പൂജ്യരായാണ് മടങ്ങിയത്. എന്നാൽ ആറാം ഓവറിൽ ക്രീസിലെത്തിയ സൂര്യകുമാർ അവസാന ഓവർ വരെ അടിച്ചുകളിച്ചു.

ന്യൂസിലാൻഡിനു വേണ്ടി ടിം സൗത്തി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ലോക്കി ഫെർഗൂസണ്‍ രണ്ടു വിക്കറ്റുകളും ഇഷ് സൗദി ഒരു വിക്കറ്റും നേടി

ഇന്ത്യയ്ക്കായി ബൗളിംഗിൽ ദീപക് ഹൂഡ നാല് വിക്കറ്റുമായി തിളങ്ങി. മുഹമ്മദ് സിറാജും യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ കേൻ വില്യംസണിന് മാത്രമാണ് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനിൽക്കാനായത്. 52 പന്തുകൾ നേരിട്ട വില്യംസൺ രണ്ട് സിക്‌സും നാല് ഫോറുമടക്കം 61 റൺസെടുത്തു. ഫിൻ അല്ലെൻ (0), ഗ്ലെൻ ഫിലിപ്‌സ് (12), ഡാരിൽ മിച്ചൽ (10) എന്നിവർക്കാർക്കും തിളങ്ങാനായില്ല. ഡെവോൺ കോൺവെ 22 പന്തിൽ നിന്ന് 25 റൺസ് നേടി.

2

തന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറിയാണ് സൂര്യകുമാർ ഇന്നലെ നേടിയത്. ഒന്നിലേറെ ട്വന്റി-20 സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് സൂര്യ.നാലു സെഞ്ച്വറികൾ നേടിയ രോഹിതും രണ്ട് സെഞ്ച്വറികളുള്ള കെ.എൽ രാഹുലുമാണ് സൂര്യയ്ക്ക് മുന്നേ ഈ നേട്ടത്തിലെത്തിയത്.


.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.