SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.04 PM IST

ഗാലറി നീറ്റാക്കി ജപ്പാന്റെ ഫെയർ പ്ലേ

ദോഹ: സാക്ഷാൽ ജർമനിയെ മലർത്തിയടിച്ച് ജാപ്പനീസ് താരങ്ങൾ കളിക്കളത്തിൽ ചരിത്രമെഴുതിയപ്പോൾ ഗാലറിയിലെ ഒഴിഞ്ഞ കുപ്പികളും ആഹാര അവശിഷ്ടങ്ങളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കി അവരുടെ ആരാധകരും കൈയടി നേടി. മാലിന്യങ്ങളെല്ലാം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവർ മടങ്ങിയത്.നേരത്തെ അൽ ബൈത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനമത്സരത്തിനുശേഷം, മറ്ര് കാണികളെല്ലാം ഗാലറി വിട്ടപ്പോൾ കളികാണാനെത്തിയ ജാപ്പനീസ് സംഘം സ്റ്റേഡിയം ഗാലറി വൃത്തിയാക്കിയിരുന്നു. 2018ലെ റഷ്യൻ ലോകകപ്പിലും ഗാലറി വൃത്തിയാക്കി ജാപ്പനീസ് ആരാധകർ തങ്ങളുടെ ഫെയർപ്ലേ ലോകത്തിന് കാട്ടിക്കൊടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JAPAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.