ബെർലിൻ : ലോക ചാമ്പ്യന്മാരായശേഷം തുടർച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് റൗണ്ടിൽ തോറ്റ് പുറത്താകേണ്ടിവന്ന ജർമ്മൻ ഫുട്ബാൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ താരം ഒളിവർ ബെയറോഫ് രാജിവച്ചു.2004 മുതൽ ജർമ്മൻ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹിയായിരുന്ന ബെയറോഫ് 1996ലെ യൂറോ കപ്പ് ഫൈനലിൽ ചെക് റിപ്പബ്ളിക്കിനെതിരെ ഇരട്ട ഗോളടിച്ച് ജർമ്മനിയെ കിരീടത്തിലെത്തിച്ച താരമാണ്.2024വരെ കരാർ ഉണ്ടായിരുന്നെങ്കിലും ഖത്തറിലെ നാണംകെട്ട പുറത്താകലോടെ പണി മതിയാക്കാൻ ബെയറോഫ് തീരുമാനിക്കുകയായിരുന്നു.ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ളിക്കിനും സ്ഥാനമൊഴിയേണ്ടിവരുമെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |