SignIn
Kerala Kaumudi Online
Thursday, 25 April 2024 2.15 PM IST

ഹർഡിലിൽ തട്ടി തകർന്ന സ്വർണം ഇരൂന്നൂറിൽ വീണ്ടെടുത്ത് ജ്യോതിക

jyothika

തിരുവനന്തപുരം: കഴിഞ്ഞ ദിവസം 400 മീറ്റർ ഹർഡിൽസിൽ മികച്ച ലീഡോടെ മുന്നേറുന്നതിനിടെ അവസാന ഹർഡിലിൽ തട്ടി വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന പാലക്കാട് പറളി എച്ച്.എസിലെ ജ്യോതിക.എം.മീറ്റിന്റെ അവസാന ദിനത്തെ ഗ്ലാമർ ഇനമായ ഇരുന്നൂറ് മീറ്ററിൽ സ്വർണം നേടി സങ്കടം മാറ്റി. നേരത്തേ 400 മീറ്ററിലും സ്വർണം നേടിയ ജ്യോതികയാണ് ജൂനിയർ പെൺകുട്ടികളിലെ മികച്ച താരം. 25.98 സെക്കൻഡിലായിരുന്നു ജ്യോതികയുടെ ഇരുന്നൂറിലെ സുവർണ ഫിനിഷ്. കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസിലെ ശാരിക സുനിൽ കുമാർ (26.23 സെക്കൻഡ്) വെള്ളിയും ആലപ്പുഴ ഗവൺമെന്റ് ജി.എച്ച്.എസ്.എസിലെ അഭിരാമി പി.വി. (26.28) വെങ്കലവും നേടി. ജൂനിയർ ആൺകുട്ടികളിൽ തൃശൂർ കാഡിയൻ സിറയൻ എച്ച്.എസ്.എസിലെ വിജയ് കൃഷ്ണ ( 23.01 സെക്കൻഡ്)​ സ്വർണം സ്വന്തമാക്കി. പാലക്കാട് പറളി എച്ച്.എസിലെ ആദർശ് കെ.ബി. വെള്ളിയും എറണാകുളം മാർബേസിൽ എച്ച്.എസ്.എസിലെ ജാസിം ജെ റസാഖ് വെങ്കലവും നേടി.

സബ്ജൂനിയർ ആൺകുട്ടികളിൽ പാലക്കാട് കുമരംപുത്തൂർ കെ.എച്ച്.എസിലെ എം.ഡി. മജ്ഹാർ (24.83 സെക്കൻഡ്) ഒന്നാമതെത്തി. പാലക്കാട് കുമരംപുത്തൂരിന്റെ തന്നെ ജാഹിർ ഖാൻ (24.88 സെക്കൻഡ്) വെള്ളിയും ഇടുക്കി കാൽവരിമൗണ്ട് സി.എച്ച്.എസിലെ ഡോൺ ലാലു (25.30) വെങ്കലവും നേടി.
സബ്‌ജൂനിയർ പെൺകുട്ടികളിൽ പാലക്കാട് കൊടുവായൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ നിവേദ്യ കലാധർ 28.08 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം മൂന്നാക്കി. 600, 400 മീറ്ററുകളിലായിരുന്നു മറ്റ് നേട്ടങ്ങൾ. കണ്ണൂർ തലശേരി സായിയിലെ ഇവാന ടോമി വെള്ളിയും കോഴിക്കോട് പുല്ലൂരാമ്പാറ സെന്റ് ജോസഫ് സ്‌കൂളിലെ സൂസൻ മേരി കുര്യാക്കോസ് വെങ്കലവും സ്വന്തമാക്കി.

സീനിയർ ആൺകുട്ടികളിൽ ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ ആഷ്ലിൻ അലക്സാണ്ടർ സ്വർണവും. മലപ്പുറം കടയ്ക്കാശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ മുഹമ്മദ് ഷാൻ.പി. വെള്ളിയും. തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്‌കൂളിലെ അനുരാഗ് സി.വി വെങ്കലവും നേടി. സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ പാലക്കാടിന്റെ മേഘ.എസ് 25.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ട്രാക്കിലെ മേധാവിത്വം തെളിയിച്ചു. നൂറ് മീറ്ററിലും മേഘയ്ക്കായിരുന്നു സ്വർണം. പാലക്കാട് പറളി എച്ച്.എസിലെ നേഹ.വി. 25.61 സെക്കൻഡ് വെള്ളിയും മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ അനുഗ്രഹ സി 26.24 സെക്കന്റിൽ വെങ്കലമണിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, JYOTHIKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.