കറാച്ചി : ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 438 റൺസിന് പുറത്തായ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ന്യൂസിലാൻഡ്. ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കിവികൾ രണ്ടാം ദിനം കളിനിറുത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 165 റൺസ് എടുത്തുകഴിഞ്ഞു. 273 റൺസ് മാത്രം പിന്നിലാണ് ഇപ്പോൾ സന്ദർശകർ. അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ ഡെവോൺ കോൺവേയ്യും (82*) ടോം ലതാമുമാണ്(78*) കിവീസിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയത്.
ഇന്നലെ 317/5 എന്ന സ്കോറിലാണ് പാകിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. സെഞ്ച്വറിയുമായി നിന്ന നായകൻ ബാബർ അസം(161) തലേന്നത്തെ സ്കോറിൽത്തന്നെ പുറത്തായെങ്കിലും ആഘാ സൽമാൻ (103) നേടിയ സെഞ്ച്വറിയാണ് അവരെ 400 കടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |