SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.08 AM IST

ദെഷാംപ്സിനെതിരെ കരിം ബെൻസേമയുടെ ഏജന്റ്

benzema

പാരിസ്: ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട ഫ്രഞ്ച് ഫുട്‌ബാൾ ടീം കോച്ച് ദിദിയർ ദെഷാംപ്‌സിനെതിരേ കടുത്ത ആരോപണവുമായി കരീം ബെൻസേമയുടെ ഏജന്റ് കരീം ജസിരി രംഗത്ത്. ലോകകപ്പിലെ നോക്കൗട്ട് റൗണ്ട് മുതൽ ബെൻസേമയ്ക്ക് കളിക്കാമായിരുന്നിട്ടും പരിക്കിന്റെ പേരും പറഞ്ഞ് ദെഷാംപ്സ് താരത്തെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് ജസിരി ട്വിറ്ററിലൂടെ ആരോപിച്ചു. ലോകകപ്പ് ആരംഭിക്കും മുമ്പാണ് ബെൻസേമയ്ക്ക് പരിശീലനത്തിനിടെ പരിക്കേറ്റത്. തുടർന്ന് സ്‌ക്വാഡിലുണ്ടായിരുന്ന താരത്തെ തിരിച്ചയച്ചെങ്കിലും പകരം ആരെയും ഉൾപ്പെടുത്തിയിരുന്നില്ല. മാഡ്രിഡിൽ തന്റെ ക്ളബായ റയൽ മാഡ്രിഡിൽ ബെൻസേമ പരിശീലനവും പുനരാരംഭിച്ചിരുന്നു. ഇതോടെ ലോകകപ്പ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ താരം ഖത്തറിലെത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലോകകപ്പിനു പിന്നാലെ ബെൻസേമ രാജ്യാന്തര ഫുട്‌ബാളിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BENZEMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.