ലണ്ടൻ :ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വേർപിരിഞ്ഞ ശേഷമുള്ള ആദ്യ മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെയാണ് തോൽപ്പിച്ചത്. ചെൽസി 2-0ത്തിന് ബേൺമൗത്തിനെ കീഴടക്കി.
19-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡിലൂടെയാണ് മാഞ്ചസ്റ്റർ ഗോളടി തുടങ്ങിയത്.23-ാം മിനിട്ടിൽ അന്തോണി മാർഷൽ സ്കോർ ചെയ്തു.87-ാം മിനിട്ടിൽ ഫ്രെഡ് ആണ് പട്ടിക പൂർത്തിയാക്കിയത്. ഈ വിജയത്തോടെ 15 മത്സരങ്ങളിൽ നിന്ന് 29 പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമതാണ്.
16-ാം മിനിട്ടിൽ കായ് ഹാവെർട്സും 24-ാം മിനിട്ടിൽ മേസൺ മൗണ്ടും നേടിയ ഗോളുകൾക്കാണ് ചെൽസി വിജയം കണ്ടത്.15 മത്സരങ്ങളിൽ നിന്ന് 24 പോയിന്റായ ചെൽസി എട്ടാമതാണ്. 15 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ആഴ്സനലാണ് പട്ടികയിൽ ഒന്നാമത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |