SignIn
Kerala Kaumudi Online
Friday, 19 April 2024 2.26 PM IST

മലയാളിക്കരുത്തിൽ മിന്നിത്തിളങ്ങി മലബാറിയൻസ്

gokulam

ഗോകുലം കേരള എഫ്.സിയുടെ വിജയം എതിരില്ലാത്ത 2 ഗോളിന്

കോഴിക്കോട്: കരുത്തരായ റിയൽ കാശ്മീർ എഫ്.സിയെ മലയാളി കരുത്തിൽ പരാജയപ്പെടുത്തി ഗോകുലം കേരള എഫ്.സി വിജയവഴിയിൽ. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 2-0ത്തിനാണ് ഗോകുലം, റിയൽ കാശ്മീരിനെ തകർത്തത്. താഹിർ സമാനും ജോബി ജസ്റ്റിനുമാണ് ഗോകുലത്തിനായി വലകുലുക്കിയത്. മൈതാനം നിറഞ്ഞു കളിച്ച സ്പാനിഷ് മദ്ധ്യനിര താരം ഒമർ റാമോസാണ് കളിയിലെ താരം.

റിയിൽ കാശ്മീരിന്റെ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചത്. പ്രതിരോധത്തിലൂന്നി തുടങ്ങിയ ഗോകുലം ആദ്യം 20 മിനിട്ടിന് ശേഷം ആക്രമണത്തിന് മൂർച്ച കൂട്ടി. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റാൻ മലബാറിയൻസിനായില്ല. 35ാം മിനിട്ടിൽ താഹിർ സമാൻ മലബാറിയൻസിനെ മുന്നിലെത്തിച്ചു. ശ്രീക്കുട്ടന്റെ പാസിൽ നിന്നായിരുന്നു ഗോൾ. ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ അളന്നു മുറിച്ച ക്രോസ് മികച്ച ഹെഡ്ഡറിലൂടെ താഹിർ കാശ്മീരി വലയിലേക്ക് തിരിച്ചു വിട്ടു. ലീഡ് നേടിയതോടെ ഗോകുലം കൂടുതൽ കരുത്തരായി. തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും രണ്ടാം ഗോളിനായി 86ാം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു. പകരക്കാരനായി ഇറങ്ങിയ മലായളി സൂപ്പർ സ്ട്രൈക്കർ ജോബി ജസ്റ്റിനാണ് ഇത്തവണ വലകുലുക്കിയത്. ഒമർ റമോസെടുത്ത കോർണർ കിക്ക് ഡൈവിംഗ് ഹെഡ്ഡറിലൂടെ ജോബി ജസ്റ്റിൻ കാശ്മീർ വലയിലെത്തിച്ചു.

ഇതോടെ കളിക്ക് മുമ്പേ അഞ്ചാമതായിരുന്ന ഗോകുലം കേരള എഫ്.സി ലീഗിൽ മൂന്നാമതായി. 12 കളികളിൽ നിന്ന് ആറ് വിജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമുള്ള ഗോകുലത്തിന് 21 പോയന്റാണുള്ളത്. കഴിഞ്ഞ കളിയിൽ ട്രാവു എഫ്.സിയോടേറ്റ പരാജയത്തിൽ നിന്ന് തിരിച്ചുവരാനും മലബാറിയൻസിനായി. 12 കളികളിൽ നിന്ന് 25 പോയന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാമത്. ഗോകുലത്തോടേറ്റ പരാജയത്തെടെ നാലാമതായിരുന്ന റിയൽ കാശ്മീർ അഞ്ചാമതായി. 12 കളികളിൽ നിന്ന് 18 പോയന്റാണ് റിയൽ കാശ്മീരിന്റെ സമ്പാദ്യം. 29നാണ് ഗോകുലത്തിന്റെ അടുത്ത കളി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, GOKULAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.