കിംഗ്സ്റ്റൺ: വേഗംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടും നിക്ഷേപ തട്ടിപ്പിന് ഇരയായി. കിംഗ്സ്റ്റണിലെ സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിൽ ബോൾട്ട് നിക്ഷേപിച്ച 12 ദശലക്ഷം ഡോളർ (ഏകദേശം 97 കോടി രൂപ) ആണ് നഷ്ടമായിരിക്കുന്നത്. 12,000 ഡോളർ (9 ലക്ഷത്തോളം രൂപ) മാത്രമാണ് ഇപ്പോൾ താരത്തിന്റെ അക്കൗണ്ടിൽ ശേഷിക്കുന്നത്. ജമൈക്കയിൽ ബോൾട്ട് ഉൾപ്പടെ നിരവധിപ്പേർ തട്ടിപ്പിന് ഇരയായതായാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |