SignIn
Kerala Kaumudi Online
Friday, 29 March 2024 7.59 PM IST

സ്വർണം ഒളിപ്പിച്ച തടാകം

lake

ബൊഗോട്ട : കൊളംബിയയിലെ ആന്റിസ് പർവതനിരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തടാകമാണ് ഗ്വാറ്റാവിറ്റ. ലോകത്ത് ഏറ്റവും കൂടുതൽ വിചിത്ര കഥകൾ പറയാനുള്ള തടാകങ്ങളിൽ ഒന്നാണിത്. സ്വർണത്തടകാമെന്നാണ് ഇവിടം അറിയപ്പെടുന്നത്. അതിനൊരു കാരണമുണ്ട്. തെക്കൻ അമേരിക്കൻ നാടോടിക്കഥകളിലെ എൽ ഡോറാഡോ എന്ന രാജാവുമായുള്ള ബന്ധമാണ് ഗ്വാറ്റാവിറ്റ തടാകത്തെ പ്രസിദ്ധമാക്കിയത്. 'സ്വർണ മനുഷ്യൻ' എന്നാണ് എൽ ഡോറാഡോയുടെ അർത്ഥം.

അതീവ സമ്പന്നനായിരുന്ന എൽ ഡോറാഡോ എല്ലാ വർഷവും തന്റെ മൂയിസ്ക ഗോത്രത്തിലെ ആചാരപ്രകാരം ഗ്വാറ്റാവിറ്റ തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങുമായിരുന്നത്രെ. തല മുതൽ പാദം വരെ സ്വർണത്താൽ മൂടി തടാകത്തിലേക്ക് മുങ്ങുന്ന എൽ ഡോറാഡോ തന്റെ വിലമതിക്കാനാകാത്ത സമ്പത്തിന്റെ ഒരു ഭാഗം ദൈവത്തോടുള്ള ആദരവായി തടാകത്തിന്റെ അടിത്തട്ടിൽ നിക്ഷേപിച്ചിരുന്നത്രെ. എൽ ഡോറാഡോ ഒരാൾ ആയിരുന്നില്ലെന്നും പകരം ഗോത്രത്തിലെ എല്ലാ രാജാക്കൻമാരും അങ്ങനെയാണ് അറിയപ്പെട്ടിരുന്നതെന്നും വാദമുണ്ട്.

അതേ സമയം,​ കഥയുടെ ഉത്ഭവം എവിടെയാണെന്നോ ശരിക്കും ഇതൊക്കെ സത്യമാണോ എന്നും ആർക്കും അറിയില്ല. 16ാം നൂറ്റാണ്ടിൽ ആമസോൺ അടക്കം തെക്കേ അമേരിക്കൻ സംസ്കാരങ്ങളെ പറ്റി പര്യവേക്ഷണങ്ങൾ നടത്താനെത്തിയ യൂറോപ്യൻമാർക്കിടയിലാണ് ഈ കഥ പ്രചരിച്ചത്. ഇതിനിടെ എൽ ഡോറാഡോ എന്ന അതിസമ്പന്നമായ സ്വർണം കൊണ്ട് നിറഞ്ഞ ഒരു നഗരം തന്നെ ഉണ്ടെന്ന് ചിലർ വിശ്വസിച്ചു. നഗരം കണ്ടെത്താൻ പലരും കൊളംബിയൻ വനാന്തരങ്ങൾ അരിച്ചുപെറുക്കി. ഇതിനിടെ നിരവധി പേർക്ക് ജീവൻ നഷ്ടമായി.


സ്വർണം കണ്ടെത്താൻ ഗ്വാറ്റാവിറ്റ തടാകം വറ്റിക്കാൻ വരെ ചില യൂറോപ്യൻമാർ ശ്രമിച്ചിട്ടും ഒന്നും കണ്ടെത്തിയില്ല. 1965ൽ കൊളംബിയൻ സർക്കാർ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഗ്വാറ്റവിറ്റ തടാകം ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണവേട്ടക്കഥകളുടെ ബാക്കിപത്രമായി അവശേഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.