ന്യൂയോർക്ക് : വിസ നിയമങ്ങളിൽ പരിഷ്കരണങ്ങൾക്കൊരുങ്ങി യു.എസ്. എച്ച്1 ബി, എൽ 1 വിസകളുള്ള ടെക് മേഖലയിലും മറ്റും ജോലി ചെയ്യുന്ന വിദേശികൾ യു.എസിന് പുറത്ത് പോയി വിസ പുതുക്കണമെന്ന രീതിയിൽ മാറ്റം വരുത്തും. 2004വരെ രാജ്യത്ത് തന്നെ വിസ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഈ രീതി പുനഃസ്ഥാപിക്കാനാണ് യു.എസിന്റെ ആലോചന. പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം അവസാനം പരിഷ്കരണം നടപ്പാക്കും. മാതൃരാജ്യത്തെയോ വിദേശത്തെയോ യു.എസ് കോൺസുലേറ്റുകളിൽ നിന്ന് വിസ പുതുക്കി കിട്ടാനുള്ള ബുദ്ധിമുട്ടും കാലതാമസവും പരിഗണിച്ചും കൂടുതൽ പ്രൊഫഷണലുകളെ ആകർഷിക്കാനുമാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |