ലണ്ടൻ: യു.കെയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി ഇന്ത്യൻ വംശജയായ ഡോക്ടറും മെഡിക്കൽ പ്രൊഫസറുമായ മേഘന പണ്ഡിറ്റിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മേഘന. മാർച്ച് 1ന് ചുമതലയേൽക്കും. കഴിഞ്ഞ വർഷം ജൂലായ് മുതൽ മേഘന ഇവിടെ ഇടക്കാല സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചിരുന്നു. ഗൈനക്കോളജി വിദഗ്ദ്ധയായ മേഘന നേരത്തെ യു.എസിലെ യൂണിവേഴ്സിറ്റി ഒഫ് മിഷിഗണിൽ ഗസ്റ്റ് ലക്ചററായും പ്രവർത്തിച്ചിട്ടുണ്ട്. ഓക്സ്ഫഡ് ആസ്ഥാനമായുള്ള നാല് ആശുപത്രികളടങ്ങുന്നതാണ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |