SignIn
Kerala Kaumudi Online
Sunday, 01 September 2024 5.15 AM IST

ഇറാൻ സ്ഫോടനം: ബോംബ് നിർമ്മിച്ചയാളെ തിരിച്ചറിഞ്ഞു

Increase Font Size Decrease Font Size Print Page
pic

ടെഹ്‌റാൻ : ജനുവരി 3ന് തെക്കുകിഴക്കൻ നഗരമായ കെർമനിൽ 90 ലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്‌ഫോടനങ്ങളിൽ ബോംബുകൾ നിർമ്മിച്ച സംഘത്തിന്റെ തലവനെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞതായി ഇറാൻ അധികൃതർ പറഞ്ഞു.

ബോംബ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്ത പ്രധാന പ്രതി,​ അബ്ദുള്ള താജിക്കി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന താജിക്കിസ്ഥാൻ പൗരനാണെന്ന് ഇന്റലിജൻസ് മന്ത്രാലയം പറഞ്ഞു. തെക്കുകിഴക്കൻ അതിർത്തി കടന്ന് ഡിസംബർ പകുതിയോടെയാണ് ഇയാൾ ഇറാനിൽ പ്രവേശിച്ചത്. ബോംബുകൾ നിർമ്മിച്ച ശേഷം ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് ഇയാൾ കടന്നുകളഞ്ഞെന്നും പ്രസ്താവനയിൽ പറയുന്നു.

ഇറാൻ റെവലൂഷനറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവൻ ജനറൽ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ കബറിടത്തിന് സമീപമായിരുന്നു സ്ഫോടനങ്ങളുണ്ടായത്.

തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ഏകദേശം 820 കിലോമീ​റ്റർ തെക്ക് കിഴക്കായുള്ള കെർമനിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏ​റ്റെടുത്തിരുന്നു. ഇരുപത് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

94 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ 14 പേർ അഫ്ഗാൻ പൗരന്മാരാണ്. 280ലധികം പേർക്ക് പരിക്കേ​റ്റു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്ന് 35 പേരെ ഇതുവരെ അറസ്​റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.