SignIn
Kerala Kaumudi Online
Sunday, 01 September 2024 4.43 AM IST

പാകിസ്ഥാനിൽ കടന്ന് ഭീകരരെ വധിച്ച് ഇറാൻ സൈന്യം

Increase Font Size Decrease Font Size Print Page
pp

ടെഹ്റാൻ: പാകിസ്ഥാനുള്ളിൽ കടന്ന് ജെയ്ഷ് അൽ - അദ്ൽ ഭീകരഗ്രൂപ്പിന്റെ കമാൻഡർ ഇസ്മയിൽ ഷബാക്ഷിനെയും ഏതാനും അനുയായികളെയും ഇറാൻ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. ഇറാൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. പാക് അധികൃതർ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാസം പാ​കി​സ്ഥാ​നി​ലെ​ ​ബ​ലൂ​ചി​സ്ഥാ​നി​ൽ ജെയ്‌​ഷ് ​അ​ൽ​ ​ - അ​ദ്ൽ​ ​ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​റാ​ൻ ​ ​നടത്തിയ മി​സൈ​ൽ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​മൂ​ന്നു​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​ഇതിനിടെ ​ഇ​റാ​നി​ലെ​ ​സി​സ്‌​താ​ൻ​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​പ്ര​വി​ശ്യ​യി​ലെ​ ​ഭീ​ക​ര​ ​താ​വ​ള​ങ്ങ​ളിൽ പാകിസ്ഥാൻ പ്രത്യാക്രമണം നടത്തുകയും പത്ത് പേർ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വഷളായ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം പിന്നീട് വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലൂടെയാണ് പുനസ്ഥാപിച്ചത്.

2012ൽ രൂപംകൊണ്ട ജെയ്ഷ് അൽ അദ്‌ലിന്റെ ആസ്ഥാനം സി​സ്‌​താ​ൻ ബലൂചിസ്ഥാൻ പ്രവിശ്യയാണ്. സി​സ്‌​താ​ൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന ഇവർ ഇറാനിലും പാകിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഡിസംബറിൽ സി​സ്‌​താ​ൻ ബലൂചിസ്ഥാനിലെ പൊലീസ് സ്റ്റേഷനിൽ ഇവർ നടത്തിയ ആക്രമണത്തിൽ 11 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.