ന്യൂയോർക്ക്: ലോകത്ത് 3,971 പാമ്പ് സ്പീഷീസുകളുണ്ട്. ഇതിൽ വിഷമുള്ളവ 25 ശതമാനത്തിൽ താഴെയാണ് ( 600 സ്പീഷീസ് ). 200 ഓളം സ്പീഷീസുകളെയാണ് മനുഷ്യ ജീവന് ഭീഷണിയുള്ളവയായി കണക്കാക്കുന്നത്. അനാകോണ്ട പോലുള്ള ഭീമൻ പെരുമ്പാമ്പുകൾ മുതൽ വിവിധ വലിപ്പത്തിലും വർണത്തിലും സ്വഭാവത്തിലുമുള്ള പാമ്പുകൾ ഭൂമുഖത്തുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ചെറുത് ആരാണെന്ന് അറിയാമോ ? ' ബാർബഡോസ് ത്രെഡ്സ്നേക്ക് ' ആണത്. ലോകത്തെ ഏറ്റവും ചെറിയ പാമ്പ് സ്പീഷീസായ ഇതിന് ശരാശരി 10 സെന്റീമീറ്റർ മാത്രമാണ് നീളം. ഏകദേശം 0.6 ഗ്രാം ഭാരം വരും. ഒറ്റനോട്ടത്തിൽ മണ്ണിരയെ പോലെ തോന്നും. വലിപ്പം തീരെ കുറഞ്ഞ ത്രെഡ്സ്നേക്കുകളുടെ കുടുംബത്തിൽപ്പെട്ടവയാണ് ഇത്. കരീബിയൻ ദ്വീപുകളായ ബാർബഡോസ്, ആൻഗ്വില എന്നിവിടങ്ങളിലാണ് ഇവയുള്ളത്. വംശനാശ ഭീഷണി നേരിടുന്ന ഇവയ്ക്ക് വിഷമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |