ബീജിംഗ്: രണ്ട് ദിവസം നീണ്ട ചൈനീസ് സന്ദർശനം പൂർത്തിയാക്കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. പ്രതിരോധം, വ്യാപാരം, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിൽ ചൈനയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പുട്ടിൻ ധാരണയിലെത്തിയിരുന്നു. റഷ്യയിൽ നിന്ന് പ്രകൃതി വാതകം മംഗോളിയ വഴി പൈപ്പ് ലൈനിലൂടെ ചൈനയിലെത്തിക്കുന്ന ' പവർ ഒഫ് സൈബീരിയ 2 ' പദ്ധതി വേഗത്തിലാക്കാനുള്ള ചർച്ചകളും നടന്നു. ഇന്നലെ വടക്കു-കിഴക്കൻ ചൈനയിലെ ഹാർബിൻ നഗരത്തിൽ നടന്ന ചൈന - റഷ്യൻ ട്രേഡ് ഫെയർ പുട്ടിൻ സന്ദർശിച്ചു. ചൈനയിൽ ഏറ്റവും കൂടുതൽ റഷ്യൻ വംശജരുള്ള പ്രദേശമാണ് ' ലിറ്റിൽ മോസ്കോ ' എന്നറിയപ്പെടുന്ന ഹാർബിൻ. പ്രസിഡന്റായുള്ള അഞ്ചാം ടേം ആരംഭിച്ചതിന് പിന്നാ ലെ പുട്ടിൻ നടത്തിയ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |