SignIn
Kerala Kaumudi Online
Friday, 27 September 2024 3.50 PM IST

കൊലക്കൻ ഇനാകയാലൈ: കുഞ്ഞിക്കൈകളുള്ള ദിനോസർ

Increase Font Size Decrease Font Size Print Page
pic

ബ്യൂണസ് ഐറിസ് : കോടാനുകോടി വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് ജീവിച്ചിരുന്ന ഭീകരൻ ജീവികളാണ് ദിനോസറുകൾ എന്ന് നമുക്കറിയാം. അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരൻമാരായി കണക്കാക്കുന്ന ദിനോസറുകളാണ് ടി - റെക്സ് അഥവാ ടൈറനോസോറസ് റെക്സ്. 20 അടി വരെ ഉയരം വച്ചിരുന്നെന്ന് കരുതുന്ന ഇവയ്ക്ക് പക്ഷേ, ചെറിയ കൈകളായിരുന്നു.

എന്നാൽ ടി - റെക്സിനേക്കാൾ തീരെ ചെറിയ കൈകൾ ഉണ്ടായിരുന്ന ദിനോസർ സ്പീഷീസിന്റെ ഫോസിൽ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ' കൊലക്കൻ ഇനാകയാലൈ' എന്നാണ് ഈ ദിനോസറിന്റെ പേര്. ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം തെക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന കാർനോറ്റോറസ് ദിനോസറുകളുമായി വളരെയേറെ സാമ്യം കൊലക്കൻ ഇനാകയാലൈ സ്പീഷീസിനുണ്ട്.

എന്നാൽ, കാർനോറ്റോറസുകളേക്കാൾ വലിപ്പം കുറവുള്ള ഇവയ്ക്ക് തലയിൽ കൊമ്പു പോലുള്ള ഘടനയും ഇല്ല. അർജന്റീനയിലെ ലാ കൊളോണിയ ഫോർമേഷനിൽ നിന്നാണ് കൊലക്കൻ ഇനാകയാലൈയുടെ ഫോസിൽ കണ്ടെത്തിയത്. ഫോസിലിന് ഏകദേശം 7 കോടി വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. ഇവയ്ക്ക് 16 അടി നീളമുണ്ടായിരുന്നു. കൈയ്യുടെ എല്ലുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ പ്രകാരം ഇവയ്ക്ക് തീരെ ചെറിയ കൈകൾ ആയിരുന്നെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വലിപ്പം കുറവായതിനാൽ ഈ കൈകൾ കൊണ്ട് ഇവയ്ക്ക് കാര്യമായ ഉപയോഗങ്ങളും ഉണ്ടായിരുന്നില്ല. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.