ഗ്രീക്ക് തീരത്ത് കപ്പൽ മുങ്ങി

Thursday 07 May 2026 7:44 AM IST

ഏഥൻസ്: ഗ്രീസിലെ ആൻഡ്രോസ് ദ്വീപിന് സമീപം കടലിൽ പാറക്കെട്ടിലിടിച്ച് കപ്പൽ മുങ്ങി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വന്വാറ്റു പതാക വഹിക്കുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഒമ്പത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത് (ഒരു അസർബൈജാൻ സ്വദേശിയും എട്ട് തുർക്കിഷ് പൗരന്മാരും ). ഇവരെ ഗ്രീക്ക് കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി. 3,000 മെട്രിക് ടൺ ബേക്കിംഗ് സോഡയുമായി അൽബേനിയയിൽ നിന്ന് യുക്രെയിനേക്ക് പോവുകയായിരുന്നു കപ്പൽ. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇന്ധന ചോർച്ച മുന്നിൽകണ്ട് കോസ്റ്റ് ഗാർഡിന്റെ പ്രത്യേക സംഘത്തെ ഗ്രീസ് മേഖലയിൽ വിന്യസിച്ചു.