ഇസ്ലാമാബാദ്: പാകിസ്താൻ പ്രസിഡന്റ് ആരിഫ് ആൽവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആൽവിയും ഭാര്യ സമീന ആൽവിയും ഈ മാസം ആദ്യം വാക്സിൻ സ്വീകരിച്ചിരുന്നു. താൻ കൊവിഡ് ബാധിതനാണെന്ന വാർത്ത അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. താൻ ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. അടുത്ത ആഴ്ച രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചാൽ മാത്രമേ ആന്റിബോഡികൾ പ്രവർത്തിച്ച് തുടങ്ങുകയുള്ളൂവെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. എല്ലാവരും കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇമ്രാൻ ഖാൻ ക്വാറൻറൈനിൽ പ്രവേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |