ബീജിംഗ്: ചൈനീസ് ആയുധ നിർമ്മാണ കമ്പനിയായ ചൈന നോർത്ത് ഇൻഡസ്ട്രീസ് ഗ്രൂപ്പ് കോ (നോറിൻകോ)യുടെ മുൻ മേധാവിക്കെതിരെ അച്ചടക്ക ലംഘനത്തിനെതിരെ കേസെടുത്തു. മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി കൂടിയായ യിൻ ജിയാക്സു(65) വിനെതിരെയാണ് ആരോപണം ഉയർന്നത്. രാജ്യത്തെ ഉന്നത ആന്റി ഗ്രാഫ്റ്റ് വാച്ച്ഡോഗായ സെൻഡ്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ(സിസിഡിഐ) ആണ് ആരോപണം ഉന്നയിച്ചത്. 2013- 2018 കാലയളവിൽ ഗ്രൂപ്പ് മേധാവിയായിരിക്കെ 2015ൽ യിൽ തിരിമറികൾ നടത്തിയെന്നാണ് ആരോപണം. പ്രതിരോധവ്യവസായത്തിൽ ആന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരിൽ ഒരാണ് യിൽ. ഗ്രൂപ്പിലെ ചില ഉദ്യോഗസ്ഥർ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി അധികാരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും വ്യവയാസങ്ങളും സംരംഭങ്ങളും തുടങ്ങാൻ അധികാരം ദുരുപയോഗം ചെയ്തെന്നുമുള്ള തെളിവുകൾ ലഭിച്ചതായി ഗ്ലാബൽ ടൈസ് റിപ്പോർട്ട് ചെയ്തു.
2002ൽ ഡെപ്യൂട്ടി ജനറൽ മാനേജരായി പ്രവർത്തനം ആരംഭിച്ച യിൽ 2013ലാണ് ഗ്രൂപ്പ് മേധാവിയാകുന്നത്.
ചൈനീസ് മിലിട്ടറി, സായുധ പൊലീസ് സേന എന്നിവിടർക്ക് ആയുധങ്ങളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന ചൈനീസ് കമ്പനിയാണ് നോറിൻകോ. ലോകത്തിൽ ആദ്യ 500 ആയുധനിർമ്മാണ കമ്പനികളിൽ 154ാം സ്ഥാനത്താണ് 68.7 ബില്യൺ ഡോളർ പ്രവർത്തന വരുമാനമുള്ള നോറിൻകോ. ചൈനയിൽ ഒന്നാം സ്ഥാനവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |