മനാമ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിൽ പുതിയ നിബന്ധനകൾ.. കൊവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം ആണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ബഹ്റൈനിലേക്ക് വരുന്ന, വാക്സിൻ എടുത്ത യാത്രക്കാർക്ക് ഈദ് മുതൽ കൊവിഡ് ടെസ്റ്റ് വേണ്ട എന്നതാണ് പ്രധാന തീരുമാനം. കൊവിഡ് മുക്തരായവർക്കും ടെസ്റ്റിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. ഇവർ 'ബി അവെയർ' ആപ്പിൽ ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
റസ്റ്റാറന്റുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈദ് മുതൽ കൊവിഡ് വാക്സിൻ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർക്കും കൊവിഡ് മുക്തരായവർക്കും മാത്രമായി പരിമിതപ്പെടുത്തും. ഈ വിഭാഗത്തിലെ രക്ഷിതാക്കൾക്കൊപ്പം വരുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കും. ഇവരും 'ബി അവെയർ' ആപ്പിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇൻഡോർ സ്പോർട്സ് ഹാളുകൾ, ഇൻഡോർ നീന്തൽക്കുളങ്ങൾ, സിനിമ ഹാളുകൾ, ഇൻഡോർ ജിംനേഷ്യങ്ങൾ, സ്പാ, ഇൻഡോർ വിനോദ ശാലകൾ, പൊതുപരിപാടികൾ നടക്കുന്ന ഹാളുകൾ, കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം എന്നിവക്കും നിബന്ധനകൾ ബാധകമാണ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |