ബീജിംഗ്: ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ പാർക്കുന്ന നഗരമെന്ന പദവി ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് സ്വന്തം. ഫോബ്സിന്റെ കണക്കുകൾ പ്രകാരമാണിത്. അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്കിന് സ്വന്തമായിരുന്ന സ്ഥാനമാണിപ്പോൾ ബീജിംഗ് നേടിയിരിക്കുന്നത്. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള രാജ്യം അമേരിക്കയാണ്. രണ്ടാമത് ചൈനയാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം 100 ശതകോടീശ്വരൻമാരാണ് ഇപ്പോൾ ബീജിംഗിലുള്ളത്. കഴിഞ്ഞ വർഷം 33 ശതകോടീശ്വരന്മാർ രാജ്യത്ത് പുതുതായി ഉണ്ടായി. ന്യൂയോർക്കിൽ 99 ശതകോടീശ്വരൻമാരുണ്ട്. ന്യൂയോർക്കിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 80 ബില്യൺ ഡോളറാണ്. ഇത് ബീജിംഗിനേക്കാൾ ഏറെ കൂടുതലാണ്. കൊവിഡ്നിയന്ത്രണം, പുതിയ ടെക്ക് കമ്പനികളുടെയും സ്റ്റോക്ക് മാർക്കറ്റുകളുടെയും ഉയർച്ച എന്നിവ ബീജിംഗിന് അനികൂല ഘടകങ്ങളായി .
ടിക് ടോക്കിൻെറ സ്ഥാപകനും ബൈറ്റ്ഡാൻസ് ചീഫ് എക്സിക്യൂട്ടീവുമായ ഴാങ് യിമിംഗ് ആണ് ബീജിംഗിലെ ഏറ്റവും ധനികൻ. 3560 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
@ അമേരിക്ക (ശതകോടീശ്വരന്മാർ) - 2020ൽ 614 , 2021ൽ 724
@ ചൈന(ശതകോടീശ്വരന്മാർ) - 2020ൽ 456 ,2021ൽ 698
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |