SignIn
Kerala Kaumudi Online
Friday, 29 March 2024 6.50 AM IST

65 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകിയെന്ന് കുവൈറ്റ്

photo

കുവൈറ്റ് സിറ്റി: വാക്‌സിനേഷന് രജിസ്റ്റർ ചെയ്ത 65 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ നല്‍കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇതുവരെ പൗരന്മാരും താമസക്കാരും ഉൾപ്പെടെ 1,210,155 പേർ കുവൈറ്റിൽ വാക്‌സിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബറോടെ രണ്ട് ദശലക്ഷം ആളുകൾക്ക് കുത്തിവയ്പ് നൽകുകയെന്ന ലക്ഷ്യം കൈവരിക്കാനായി രാജ്യത്ത് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഫൈസർ, ഓക്‌സഫഡ് എന്നിവയുടെ വാക്‌സിനുകളാണ് നൽകിയത്. രണ്ടാഴ്ചത്തെ കണക്കനുസരിച്ച് 604,861 ഡോസുകൾ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഓക്‌സഫഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് എത്തിയ ശേഷം കുവൈറ്റിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു. ആകെ 22 കേന്ദ്രങ്ങളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.