അബുദാബി: റംസാൻ മാസത്തിന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. ഒപ്പം ഇവരുടെ സാമ്പത്തിക ബാദ്ധ്യതയും പരിഹരിക്കാനും തീരുമാനമായി. മോചിതരാവുന്നവർക്കും അവരുടെ കുടുംബത്തിനും പുതുജീവൻ നൽകുന്നതിനും നടപടിസ്വീകരിക്കും. വ്രത മാസത്തിനു മുമ്പ് കുടുംബബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനും അമ്മമാർക്കും കുട്ടികൾക്കും സന്തോഷം നൽകുന്നതിനും മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും നീതിപൂർവമായ പാതയിലേക്ക് മടങ്ങാനും ഇതിലൂടെ അവസരമൊരുക്കാനാണ് ലക്ഷ്യം. കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഭാവിയെക്കുറിച്ച് പുനർചിന്തിക്കാനും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റമദാൻ ഉപയോഗപ്പെടുത്താനും ജയിൽ മോചനം അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |