വാഷിങ്ടൺ: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് വാൾട്ടർ മൊണ്ടാലെ (93) അന്തരിച്ചു. മിനിയാപോളിസിലെ വസതിയിലായിരുന്നു അന്ത്യം. പ്രസിഡന്റായിരുന്ന ജിമ്മി കാർട്ടറുടെ കീഴിലാണ് വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചത്.
1928ൽ മിനിസോട്ടയിലാണ് വാൾട്ടർ മെണ്ടാലയുടെ ജനനം. മിനിസോട്ടയിൽ നിന്ന് 1964 മുതൽ 1976 വരെ സെനറ്റ് അംഗമായി. 1977 മുതൽ 1981 പ്രസിഡന്റ് ജിമ്മി കാർട്ടറിനൊപ്പം വൈസ് പ്രസിഡന്റ് പദവിയിലെത്തി.
1984ൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മൊണ്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിൽ ക്ലിന്റൻ പ്രസിഡന്റായിരിക്കെ ജപ്പാനിലെ യു.എസ് അംബാസിഡറായും പ്രവർത്തിച്ചിട്ടുണ്ട്.
2002ൽ മിനസോട്ടയിലെ സെനറ്റ് സ്ഥാനാർഥിയായാണ് മെണ്ടാല അവസാനമായി മൽസരിച്ചത്. എന്നാൽ, മൊണ്ടാലിനെ റിപ്പബ്ലിക്കൻ സ്ഥാനാർഥി നോം കോൾമാൻ പരാജയപ്പെടുത്തി. തുടർന്ന്, മിനസോട്ട സർവകലാശാലയിൽ നിയമ അധ്യാപകനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |