വാഷിംഗ്ടൺ: കോടതി നടപടികൾ നടക്കുമ്പോഴോ അതിന് ശേഷം വിധി പ്രഖ്യാപിക്കുമ്പോഴോ ഒരിക്കൽ പോലും ഡെറക് ചോവിന്റെ കുടുംബാംഗങ്ങൾ മിനിയപൊളിസ് കോടതിയിൽ എത്തിയിരുന്നില്ല. മിസ് മിനസോട്ടയായിരുന്ന കെല്ലി ചോവിൻ ഡെറകിന്റെ മുൻഭാര്യയാണ്. പത്തു വർഷം നീണ്ടു നിന്ന ദാമ്പത്യം ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞയുടൻ കെല്ലി അവസാനിപ്പിക്കുകയായിരുന്നു. ഡെറകിന്റെ മാതാപിതാക്കൾ അയാൾക്ക് ഏഴ് വയസുള്ളപ്പോൾ ബന്ധം വേർപിരിഞ്ഞിരുന്നു. പിരിയുംമുമ്പ് കുടുംബ വീട് ആവശ്യപ്പെട്ട് മാതാവ് കേസ് നൽകിയമ്പോൾ ചോവിന്റെ സഹോദരിയുടെ പിതൃത്വ പരിശോധന നടത്തണമെന്നായിരുന്നു കോടതിയിൽ പിതാവിന്റെ പ്രതികരണം. പരിശോധനയിൽ കുഞ്ഞ് പിതാവിന്റെയല്ലെന്നറിഞ്ഞതോടെ സഹോദരി മാതാവിനോടൊപ്പം പോയി. ചോവിനെ വളർത്തിയത് വല്ല്യമ്മയായിരുന്നു. ചോവിൻ അഞ്ചു വർഷത്തിനിടെ നാലു സ്കൂളുകളിൽ മാറിമാറി പഠിച്ചിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതമായ ചോവിന് സുഹൃത്തുക്കളും കുറവായിരുന്നു. ആദ്യം കുശനിക്കാരനായിരുന്നു ചോവിൻ. പിന്നീട്, ജർമനിയിലെ യു.എസ് സൈനിക താവളത്തിൽ ജോലി ലഭിച്ചു. പിന്നീട്, പരീക്ഷയെഴുതി പൊലീസിൽ കയറി. ഒരു പ്രതിയുടെ വൈദ്യ പരിശോധനക്കായി മിനിയാപോളിസിലെ മെഡിക്കൽ സെന്ററിലെത്തിയപ്പോഴാണ് കെല്ലിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പിന്നീട് വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ചോവിൻ ജോർജ് ഫ്ലോയ്ഡിനെ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഇതോടെ, കെല്ലി വിവാഹ മോചനം തേടുകയാണെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |