ഹവാന: ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവി റൗൾ കാസ്ട്രോ (89) സ്ഥാനമൊഴിഞ്ഞതോടെ പ്രസിഡന്റ് മിഗേൽ ഡൂയസ് കനേൽ (60) ഫസ്റ്റ് സെക്രട്ടറിയായി പാർട്ടി കോൺഗ്രസിൽ തിരഞ്ഞെടുക്കപ്പെട്ടു. പൊതു ജീവിതത്തിൽനിന്നു വിരമിക്കുകയാണെന്നു കഴിഞ്ഞയാഴ്ച റൗൾ കാസ്ട്രോ പ്രഖ്യാപിച്ചിരുന്നു. റൗളിന്റെ പിൻഗാമിയായി 2018 ലാണു കനേൽ പ്രസിഡന്റായത്. അമേരിക്കയോട് ചേർന്നു കിടക്കുന്ന കരീബിയൻ ദ്വീപ് രാഷ്ട്രമായ ക്യൂബയിൽ 1959 ലാണ് ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയത്. 48 വർഷം അധികാരത്തിലിരുന്ന ഫിഡൽ, 2008 ൽ സ്ഥാനമൊഴിഞ്ഞ ശേഷം സഹോദരൻ റൗൾ കാസ്ട്രോ നേതൃത്വമേറ്റത്. 2016 ൽ ഫിഡൽ അന്തരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |