ജനീവ: കൊവിഡ് രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യയുടെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അഥാനോം ഗെബ്രിയേസസ്. വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാലും ലോകമെമ്പാടും ആളുകൾ മരിക്കുന്നു. അവരെ പരിശോധിക്കുകയോ, ശരിയായ രീതിയിൽ ചികിത്സിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ അതിതീവ്ര വ്യാപനത്തിൽ ആശങ്കയുണ്ട് - ജനീവയിൽ നടന്ന ഒരു വെർച്വൽ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |