ഓക്സിജൻ സിലിണ്ടറുകൾ കയറ്റി അയച്ചു
റിയാദ്: ഓക്സിജൻ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ സഹായഹസ്തം. സൗദിയിൽ നിന്ന് ലിക്വിഡ് ഓക്സിജനും ഐ.എസ്.ഒ ക്റയോജനിക് ടാങ്കുകളും അടിയന്തിരമായിഇന്ത്യയിലെത്തിക്കും. സൗദിയിലെ ലിൻഡെ കമ്പനിയിൽ നിന്നുള്ള ഓക്സിജനാണ് എത്തിക്കുക.ആദ്യ ഘട്ടമായി 80 മെട്റിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്റയോജനിക് ടാങ്കുകളും ഉൾപ്പെടുന്ന കണ്ടൈനറുകൾ ദമ്മാം തുറമുഖത്തു നിന്നും കപ്പലിൽകയറ്റുന്ന ചിത്റങ്ങളും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദമ്മാമിൽ നിന്ന് പുറപ്പെടുന്ന കപ്പൽ ജറാത്തിലെ മുണ്ട്റ തുറമുഖത്ത് എത്തിക്കും. അദാനി ഗ്റൂപ്പും ലിൻഡെ കമ്പനിയുമായി സഹകരിച്ചാണ് ഓക്സിജൻ ഇന്ത്യയിലെത്തിക്കുക. ഈ ദൗത്യത്തിൽ അദാനി ഗ്റൂപ്പും ലിൻഡെയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും പിന്തുണയ്ക്കും സഹകരണത്തിനും സഹായത്തിനും സൗദി ആരോഗ്യ മന്ത്റാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
ടാങ്കുകൾക്കും സിലിണ്ടറുകൾക്കും പുറമെ 5,000 മെഡിക്കൽ ഗ്റേഡ് ഓക്സിജൻ സിലിണ്ടറുകളും ഉടൻ ഇന്ത്യയിലെത്തിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി അദാനി ഗ്റൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു. ഇക്കാര്യത്തിൽ നൽകിയ പിന്തുണയ്ക്ക് സൗദിയിലെ ഇന്ത്യൻ അംബാസഡർക്കുംഅദ്ദേഹം നന്ദി അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |