വാഷിംഗ്ടൺ: ആറ് കോടി ഡോസ് അസ്ട്രാസെനക കോവിഡ് വാക്സിൻ മറ്റു രാജ്യങ്ങൾക്ക് നൽകാനൊരുങ്ങി അമേരിക്ക. വൈറ്റ് ഹൗസ് സീനിയർ കോവിഡ് അഡ്വൈസർ ആൻഡി സ്ലാവിറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'ലഭ്യമാകുന്നതിന് അനുസരിച്ച് യു.എസ്. ആറ് കോടി ആസ്ട്രാസെനക്ക ഡോസുകൾ മറ്റ് രാജ്യങ്ങൾക്ക് നൽകും. ', സ്ലാവിറ്റ് ട്വീറ്റ് ചെയ്തു. നാൽപ്പത് ലക്ഷത്തോളം ആസ്ട്രാസെനക വാക്സിൻ കാനഡയിലേക്കും മെക്സിക്കോയിലേക്കും അയക്കുമെന്ന് മാർച്ചിൽ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളിൽ ആസ്ട്രാസെനക വാക്സിൻ ഉപയോഗിക്കുന്നുണ്ടെങ്കിലും യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |