വാഷിംഗ്ടൺ: കൊവിഡ് വാക്സിനേഷൻ പൂർത്തിയായവർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ അനുവാദം നൽകി അമേരിക്ക. അതേസമയം മാസ്ക് നിർബന്ധമുള്ള പൊതുസ്ഥലങ്ങളിൽ അവ ധരിക്കണമെന്നും യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
യുഎസിൽ പ്രായപൂർത്തിയായ പൗരന്മാരിൽ പകുതിയിലധികം പേരും ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതർ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്. വാക്സിനേഷൻ പൂർത്തിയായവർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഇനി മാസ്ക് ധരിക്കണമെന്നില്ല.
കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കുന്ന അമേരിക്കക്കാർക്ക് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവർ നിർത്തിവെച്ച പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ആദ്യ പടിയായാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത്. അതേസമയം മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യതയെക്കുറിച്ച് ബോധവാന്മാരാകണമെന്നും സിഡിസി പറയുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |