ബീജിംഗ്: കൊവിഡ് രൂക്ഷമായതോടെ ഇന്ത്യയിൽ ഉടലെടുത്ത വാക്സിൻ പ്രതിസന്ധി ചൈന മുതലാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കൊവിഡ് സാഹചര്യം പ്രതികൂലമായതോടെ മൂലം ഇന്ത്യ വാക്സിൻ കയറ്റുമതി നിറുത്തിയിരുന്നു. ഈ സാഹചര്യം നേട്ടമാക്കാനാണ് ചൈനയുടെ ശ്രമം. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചർച്ച നടത്തി. ഈ രാജ്യങ്ങൾക്ക് വാക്സിൻ നൽകാൻ സന്നദ്ധത ചൈന അറിയിച്ചെന്നാണ് റിപ്പോർട്ട്. മുമ്പ് ഇതിൽ ചില രാജ്യങ്ങൾക്ക് വാക്സിൻ നൽകിയത് ഇന്ത്യയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |