വാഷിംഗ്ടൺ: ചൈനയ്ക്കാരിയും മികച്ച സംവിധായകയ്ക്കുള്ള ഈ വർഷത്തെ ഓസ്കർ പുരസ്കാര ജേതാവുമായ ക്ലോ ഷാവോയുടെ വിജയത്തിൽ ചൈനയ്ക്ക് അഭിമാനമില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. സർക്കാർ നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങളിൽ ഷാവോയുടെ ചരിത്ര നേട്ടത്തെക്കുറിച്ച് വാർത്തയും നൽകിയില്ല. ഓസ്കർ ചടങ്ങ് നടക്കുമ്പോൾ ഷാവോയുടെ സഹപാഠി അവതാരകനായെത്തിയ വെർച്വൽ ലൈവ് പരിപാടിയും ചൈന തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
മികച്ച സംവിധായകയ്ക്കുള്ള ഓസ്കർ നേടുന്ന ആദ്യ ഏഷ്യൻ വംശജയും രണ്ടാമത്തെ വനിതയുമാണ് ഷാവോ. നൊമാഡ്ലാൻഡ് എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്. ഗോൾഡൻ ഗ്ലോബ്, വെനീസ് ഇന്റർനാഷണൽ ചലച്ചിത്രമേള തുടങ്ങിയവയിലും മികച്ച സംവിധാനത്തിനുള്ള പുരസ്കാരം ഷാവോ സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |