തായ്പേയ്: കോവിഡ് രണ്ടാം തരംഗത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് സഹായവുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ട് വരുന്നു. വരും ദിവസങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്വാൻ അറിയിച്ചു. 'ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഈ ആഴ്ച തന്നെ ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.
കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുമെന്നും വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തായ്വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു യും കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ചു . മെഡിക്കൽ ഉപകരണങ്ങൾ വേഗത്തിൽ വിതരണമെന്ന് മന്ത്രാലയം പ്രാദേശിക കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |