വാഷിംഗ്ടൺ: ലോകപ്രശസ്ത അമേരിക്കൻ ഗായികയും നടിയുമായ ലേഡി ഗാഗയുടെ വിലയേറിയ രണ്ട് ഫ്രഞ്ച് ബുൾഡോഗുകളെ മോഷ്ടിച്ചതിന് അഞ്ചുപേർ അറസ്റ്റിൽ. ഫെബ്രുവരി 24നാണ് നായ്ക്കളെയുംകൊണ്ട് നടക്കാനിറങ്ങിയ പരിചാരകനെ വെടിവച്ചിട്ട് ഒരു സംഘം അവയെ കടത്തിക്കൊണ്ടുപോയത്. നായ്ക്കളെ കണ്ടെത്തുന്നവർക്ക് മൂന്നേമുക്കാൽ കോടി രൂപയോളം തുക പാരിതോഷികം നൽകുമെന്ന് ഗാഗ അറിയിച്ചിരുന്നു. പിന്നീട്, 50 കാരിയായ സ്ത്രീ നായ്ക്കളെ തിരിച്ചേൽപ്പിച്ചു. ഇവരെയടക്കമാണ് ലോസ് ആഞ്ജലസ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് മോഷ്ടിക്കപ്പെട്ട രണ്ടു നായ്ക്കളെയും ഇവർ പൊലീസിൽ ഏൽപ്പിച്ചത്. ആദ്യം പൊലീസ് ഇവരെ സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ്, മോഷ്ടാക്കളുമായി ഇവർക്കുള്ള ബന്ധം തിരിച്ചറിഞ്ഞത്. വില കൂടിയ നായ്ക്കളെ കണ്ടപ്പോൾ മോഷ്ടിച്ചതാണെന്നും ലേഡി ഗാഗയാണ് ഉടമയെന്ന് മോഷ്ടാക്കൾക്ക് അറിയുമായിരുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. സെലിബ്രിറ്റിയുടേതാണെന്നറിഞ്ഞപ്പോൾ തിരിച്ചുനൽകി തടിതപ്പാനായിരുന്നു ഇവരുടെ ശ്രമം എന്നും പൊലീസ് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |