ഢാക്ക: ബംഗ്ലാദേശിൽ ഇന്നലെ രണ്ട് ബോട്ടുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ25 പേർ മരിച്ചു.5 പേരെ രക്ഷപ്പെടുത്തി. ഷിബ്ചാർ ടൗണിനടുത്ത് പദ്മാ നദിയിലായിരുന്നു അപകടം. യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ട് മറ്റൊരു ചരക്ക് ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടുതൽ പേർ നദിയിൽ കാണാതായെന്നാണ് വിവരം. പൊലീസും പ്രദേശ നിവാസികളും രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ ഏപ്രിലിലും സമാന രീതിയിലുള്ള അപകടത്തിൽ30 പേർ മരിച്ചിരുന്നു. ശരിയായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കാത്തത് മൂലമാണ് ഭൂരിഭാഗം അപകടങ്ങളും നടക്കുന്നതെന്ന് പ്രദേശ നിവാസികൾ ആരോപിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |