SignIn
Kerala Kaumudi Online
Thursday, 28 March 2024 8.32 PM IST

ഒരേയൊരു പോംവഴി സമ്പൂർണ ലോക്ക്‌ഡൗൺ നിലപാട് ആവർത്തിച്ച് ആന്റണി ഫൗചി

hghgh

വാഷിംഗ്ടൺ : ഇന്ത്യയിൽ വിനാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡ് രണ്ടാം തരംഗത്തെ പിടിച്ചു കെട്ടാൻ സമ്പൂർണ്ണ ലോക് ഡൗൺ കൂടിയേ മതിയാകൂവെന്ന് ആവർത്തിച്ച് സാംക്രമികരോഗ വിദഗ്ധനും വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചി . ഇത് അടിയന്തിരമായിചെയ്യണമെന്നും വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാണ്. കൂടുതൽ പേർ രോഗബാധിതരാകുമ്പോൾ മെഡിക്കൽ സംവിധാനങ്ങളുടെ കുറവുണ്ടാകുന്നത് നിരാശാജനമാണ്. എന്നാൽ മറ്റ് രാജ്യങ്ങൾ അവർക്ക് കഴിയുന്നത്ര സഹായം നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

ഓക്സിജൻ ലഭ്യതയും അവശ്യ മരുന്നുകളും പിപിഇ കിറ്റുകളും ഉറപ്പു വരുത്തണം . ഇടക്കാല കൊവിഡ് കെയർ ആശുപത്രികൾ സ്ഥാപിക്കാൻ സൈന്യത്തിന്റെ സഹായം തേടണമെന്നും ഫൗചി പറയുന്നു.

ഇന്ത്യയെ സഹായിക്കാൻ ബൈഡൻ ഭരണകൂടം കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട് . എന്നാൽ ഇതിനെല്ലാം ഉപരിയായി ഇന്ത്യ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട ഒന്നാണ് സമ്പൂർണ ലോക്ക്ഡൗൺ.

ഇന്ത്യയിൽ ഏതാനും ആഴ്ചകൾ ലോക്!*!ഡൗൺ ഏർപ്പെടുത്തുന്നത് കൊവിഡിനെ പിടിച്ചുകെട്ടാൻ സഹായിക്കും.

ആളുകൾക്ക് വാക്സിനേഷൻ നൽകുകയെന്നതും പ്രാധാന്യമുള്ളതാണ് . വാക്സിനേഷൻ വേഗത്തിലാക്കണം.


നേരത്തെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്സിന് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വൈറസിന്റെ ഇരട്ട വകഭേദത്തെ നിർവീര്യമാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയതായി ഡോ. ഫൗചി വ്യക്തമാക്കിയിരുന്നു. അതിതീവ്ര വ്യാപന ശേഷിയുള്ള ബി. 1 .617 എന്ന വകഭേദത്തെ കോവാക്സിന് നേരിടാൻ കഴിയുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

ബ്രിട്ടണിൽ വൻ നിക്ഷേപത്തിനൊരുങ്ങിസിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ

ലണ്ടൻ: വാക്സിൻ നിർമാതാക്കളായ സിറംഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ബ്രിട്ടനിൽ 240 മില്യൺ പൗണ്ടിന്റെ വൻ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു. 6,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 100 കോടി പൗണ്ടിന്റെ ഇന്ത്യ യുകെ വ്യാപാര പങ്കാളിത്വത്തിന്റെ ഭാഗമായാണ് നിക്ഷേപമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ, കോവിഡിനെതിരായ ഒറ്റ ഡോസ് നേസൽ വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റിയൂട്ട് യു.കെയിൽ ആരംഭിച്ചിരുന്നു.

പദ്ധതിയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണം, വാക്സിൻനിർമാണം എന്നിവ ഉൾപ്പെടും. സെയിൽസ് ഓഫീസ് വഴി 100 കോടി യുഎസ് ഡോളറിന്റെ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്.
കോഡജെനിക്സുമായി സഹകരിച്ച് കോവിഡിനെതിരായ ഒറ്റ ഡോസ് നേസൽ വാക്സിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ സിറം ഇതിനകം യുകെയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.