വാഷിംഗ്ടൺ: അഞ്ച് പരീക്ഷണങ്ങൾക്കൊടുവിൽ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്രക്കാരെ കൊണ്ടുപോകാനുള്ള സ്പേസ് എക്സ് പേടകത്തിന്റെ സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിക്കാതെ സുരക്ഷിതമായി നിലത്തിറങ്ങി.
നേരത്തെ നടന്ന പരീക്ഷണങ്ങളെല്ലാം പൊട്ടിത്തെറിയിലാണ് അവസാനിച്ചിരുന്നത്. എന്നാൽ, എസ്. എൻ –15 ന്റെ പരീക്ഷണം വിജയകരമായിരുന്നു. ടെക്സാസിൽ പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 5.24 നാണ് സ്റ്റാർഷിപ്പ് ടേക്ക് ഓഫ് ചെയ്തത്.
പരീക്ഷണത്തിന്റെ ഭാഗമായി പേടകം പത്ത് കിലോമീറ്ററോളം (6.2 മൈൽ) മുകളിലേക്ക് പോയി. പിന്നീട് താഴെ നിന്ന് നിയന്ത്രിച്ചുള്ള തിരിച്ചിറക്കം വിജയകരമായിരുന്നു. ദൗത്യത്തിന്റെ ലൈവ് വിഡിയോ സ്പേസ് എക്സ് സ്ട്രീം ചെയ്തിരുന്നു. എന്നാൽ, ലാൻഡിംഗ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം പേടകത്തിന്റെ താഴ്ഭാഗത്ത് ചെറിയ തീ കാണാമായിരുന്നു. എന്നാൽ പേടകം പൊട്ടിത്തെറിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |