ഒട്ടാവ: 12 വയസുമുതൽ15 വയസുവരെയുള്ളവക്ക് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യ രാജ്യമായി കാനഡ.
ഫൈസർ വാക്സിനാണ് കുട്ടികൾക്ക് നൽകുക. നേരത്തെ കുട്ടികളിൽ ഫൈസർ വാക്സിൻ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇത് വിലയിരുത്തിയാണ് വാക്സിൻ നൽകാൻ അനുമതി നൽകിയിരിക്കുന്നത്.
നേരത്തെ 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനും കാനഡ അനുമതി നൽകിയിരുന്നു. അമേരിക്കയിലും കുട്ടികൾക്ക് വാക്സിൻ നൽകാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.
കുട്ടികളിൽ ഫൈസർ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിലയിരുത്തിയതായി ഹെൽത്ത് കാനഡയുടെ ചീഫ് മെഡിക്കൽ ഉപദേഷ്ടാവ് സുപ്രിയ ശർമ്മ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് ഇത് സഹായകമാകും. അതേസമയം കുട്ടികൾക്കായുള്ള വാക്സിൻ വിതരണം എന്ന് തുടങ്ങണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് സുപ്രിയ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |