വാഷിംഗ്ടൺ: ശതകോടീശ്വരനായ ബിൽ ഗേറ്റ്സ് - മെലിൻഡ ദമ്പതിമാരുടെ വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് മൂത്തമകൾ ജെന്നിഫർ ഗേറ്റ്സ്. ഇരുപത്തഞ്ചുകാരിയായ ജെന്നിഫർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.ഫോളോവേഴ്സിനോട് തന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് എല്ലാ പിന്തുണയും നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.എന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെ പറ്റി നിങ്ങൾ അറിഞ്ഞുകാണുമല്ലോ. കുടുംബം വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. വേർപിരിയലിനെ പറ്റി ഞാൻ അഭിപ്രായങ്ങളൊന്നും പറയുന്നില്ല. എന്നാൽ നിങ്ങളുടെ ആശ്വാസവാക്കുകളും പിന്തുണയും എനിക്ക് വലുതാണ്. ജീവിതത്തിലെ അടുത്ത തലത്തിലേക്കുള്ള യാത്രയിൽ ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുന്നതിന് നന്ദി അറിയിക്കുന്നു - ജെന്നിഫർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |