സിംഗപ്പൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ നിന്നുള്ള ജോലിക്കാർക്ക് പ്രവേശനാനുമതി നിഷേധിച്ച് സിംഗപ്പൂർ. വർക്ക് പാസ് ഉടമകൾക്കും അവരുടെ കുടുബാംഗങ്ങൾക്കും വരുന്ന ആഴ്ചകളിൽ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുണ്ടായിരിക്കില്ല.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെയും ചൊവ്വാഴ്ച മുതൽ പ്രവേശിപ്പിക്കില്ല. രാജ്യത്ത് പ്രവേശിക്കാൻ നേരത്തെ അനുമതി കിട്ടയവർക്കും ഇത് ബാധകമാണ്. എന്നാൽ, നിർമാണ മേഖല, മറൈൻ ഷിപ്യാഡ് ആൻഡ് പ്രോസസ്(സി.എം.പി) എന്നിവയിൽ ജോലി ചെയ്യുന്നവരും നേരത്തെ അനുമതി ലഭിച്ച വർക്ക് പാസ് ഉള്ളവർക്കും പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |