SignIn
Kerala Kaumudi Online
Friday, 19 April 2024 2.29 AM IST

നഷ്ടമായത് വിശ്വസ്തനായ കൂട്ടുകാരനെ : ബോയുടെ ഓ‌ർമ്മകൾ പങ്കുവച്ച് ഒബാമ

gg

വാഷിംഗ്ടൺ:മുൻ യു.എസ്പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് വൈറ്റ്ഹൗസിലെ താരമായിരുന്ന അദ്ദേഹത്തിന്റെ വളർത്തു നായ ബോ അർബുദബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി.വളർത്തു നായ മരണപ്പെട്ട വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒബാമയും ഭാര്യ മിഷേലും പങ്കുവെച്ചത്.വേർപാടിൽ അതീവ ദുഖം രേഖപ്പെടുത്തിയ ഒബാമ തന്റെ അടുത്ത സുഹൃത്തും വിശ്വസ്തനായ കൂട്ടുകാരനുമായിരുന്നു ബോ എന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അവൻ കുരക്കുമായിരുന്നെങ്കിലും ആരെയും കടിക്കില്ലായിരുന്നു. വേനൽക്കാലത്ത് കുളത്തിലിറങ്ങാൻ വലിയഇഷ്ടമായിരുന്നു അവന്.ഡിന്നർ ടേബിളിന് ചുറ്റും ഭക്ഷണത്തിനായി കറങ്ങി നടക്കുമായിരുന്നു. നല്ല രോമമായിരുന്നു അവന്. ബോയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് ഒബാമപറഞ്ഞു.

ബോയുടെ ഓർമ്മകളിൽ മിഷേൽഒബാമയും വാചാലയായി.

വൈറ്റ് ഹൗസിൽ ഒരു പന്ത് കടിച്ചുപിടിച്ച് ഉടമസ്ഥനെ പോലെ അവൻ ചുറ്റി നടന്നു. ഞങ്ങൾ എയർഫോഴ്സ് വണ്ണിൽ പറക്കുമ്പോൾ, മാർപ്പാപ്പ സന്ദർശനത്തിനെത്തിയപ്പോൾഅങ്ങനെ എല്ലാപ്രധാന പരിപാടികളിലും അവൻ ഞങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരുന്നു. ബോയുടെ ഓർമ്മകൾ മിഷേൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.