റോം:ആശുപത്രിയിൽ കൊവിഡ് വാക്സിനെടുക്കാനെത്തിയ 23കാരിയായ യുവതിക്ക് അബദ്ധത്തിൽ ആറുഡോസ് വാക്സിൻ കുത്തിവെച്ച് നേഴ്സ്. ഇറ്റലിയിലെ തുസാനിലെ നോവ ആശുപത്രിയിലാണ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് യുവതിക്ക് അമിതഡോസ് വാക്സിൻ കുത്തിവെച്ചത്. ഫൈസർ ബയോഎൻടെക്കിന്റെ പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ
ഞായറാഴ്ചയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ഒരു കുപ്പിയിൽ ആറു ഡോസ് വാക്സിനാണുള്ളത്. ഈ ആറു ഡോസ് മരുന്നും ഒരു സിറിഞ്ചിലെടുത്ത നഴ്സ് യുവതിയുടെ ശരീരത്തിൽ കുത്തിവെച്ചു. കുത്തിവപ്പിന് ശേഷം ശൂന്യമായ അഞ്ച് സിറിഞ്ചുകൾ കണ്ടതോടെയാണ് അധികൃതർക്ക് അബദ്ധം മനസിലായത്.
ഉടനെ യുവതിയെ ടസ്കാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനിലും നിരീക്ഷണത്തിലുംആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ തിങ്കളാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. മനപൂർവമല്ലെന്നും തിരക്കിനിടയിൽ ജീവനക്കാരിക്ക് അബദ്ധം സംഭവിച്ചതാണെന്നും ആശുപത്രി വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |