മുംബയ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനായി ലവ് യു സിന്ദഗി' ഗാനം ആസ്വദിക്കുന്ന വീഡിയോയിലൂടെ പ്രശസ്തയായ യുവതി മരണത്തിന് കീഴടങ്ങി.
ആശുപത്രി കിടക്കയിൽ ഓക്സിജൻ മാസ്കുമായി പാട്ട് ആസ്വദിക്കുന്ന യുവതിയുടെ വീഡിയോ ഡോ. മോണിക്ക ലാങ്കേയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
യുവതി ഏതെങ്കിലും പാട്ട് കേൾപ്പിച്ച് തരാമോ എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും ഡിയർ സിന്ദഗി എന്ന ചിത്രത്തിലേ ലവ് യൂ സിന്ദഗി എന്ന പാട്ടാണ് താൻ വച്ചുകൊടുത്തതെന്നും ഡോക്ടർ കുറിച്ചിരുന്നു. യുവതിയുടെ പേരോ മറ്റ് വിവിരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |