SignIn
Kerala Kaumudi Online
Friday, 29 March 2024 6.03 PM IST

കുട്ടികൾക്ക് വാക്സിൻ നൽകാനൊരുങ്ങി യു.എ.ഇയും ഖത്തറും

fff

അബുദാബി :12നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ വിതരണം ചെയ്യുമെന്ന്പ്രഖ്യാപിച്ച് യു.എ.ഇയും ഖത്തറും. ഈ പ്രായപരിധിയിലുള്ള കുട്ടികളിൽ വാക്സിൻ കമ്പനിനടത്തിയ പഠനത്തിൽ കുട്ടികളിൽ അവ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശികമായി ക്ലിനിക്കൽ പരീക്ഷണം നടത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഖത്തറിൽ സെപ്തംബർ മാസം മുതൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം. കൊവിഡ് മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ 12വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചുകഴിഞ്ഞു.

ഈദുൽ ഫിത്തർ അവധി കഴിഞ്ഞാൽ രാജ്യത്തെ 30 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ വിതരണം ആരംഭിക്കുമെന്നും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.