സിഡ്നി: ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് പുനരാരംഭിച്ച് ആസ്ട്രേലിയ. വിലക്ക് നീട്ടാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും യാത്രാസംബന്ധമായ എല്ലാ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു.
ഇന്നലെ അർദ്ധരാത്രി മുതലാണ് ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് തുടങ്ങിയത്. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഇന്ത്യയിൽ രൂക്ഷമായതോടെയാണ് ഈ മാസം ആദ്യം ആസ്ട്രേലിയ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് വിലക്ക് ലംഘിച്ച് വരുന്നവർക്ക് തടവും പിഴയും ഏർപ്പെടുത്തുമെന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ പ്രഖ്യാപനം രാജ്യത്ത് ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |