SignIn
Kerala Kaumudi Online
Saturday, 20 April 2024 8.19 AM IST

പ്രവാസികൾക്ക് ആശ്വാസം : ചാർട്ടേഡ് വിമാന സർവീസിന് അനുമതി നൽകി നേപ്പാൾ

vv

കാഠ്മണ്ഡു: സൗദി അറേബ്യയിലേക്ക് പോകാൻ നേപ്പാളിലെത്തി കുടുങ്ങിയ ഇന്ത്യക്കാർക്കായി ചാർട്ടേഡ് വിമാന സർവീസിന് അനുമതി നൽകി നേപ്പാൾ സർക്കാർ. നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിലേക്ക് പോകാനായി നേപ്പാളിലെത്തിയ ഇന്ത്യക്കാരെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിൽ ജിദ്ദയിലേക്കോ റിയാദിലേക്കോ എത്തിക്കും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ട്വീറ്റിൽ പറയുന്നു.
ഇന്ത്യൻ എംബസിയുടെ ആവശ്യപ്രകാരമാണ് പുതിയ തീരുമാനം.നേപ്പാൾ എയർലൈൻസ്, ഹിമാലയ എയർലൈൻസ് എന്നീ വിമാനങ്ങളിലായിരിക്കും ചാർട്ടേഡ് സർവീസുകൾ നടത്തുന്നത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 31 വരെ നേപ്പാൾ നീട്ടിയിട്ടുണ്ട്.

നേപ്പാളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങൾക്ക് സൗദി സർക്കാരിന്റെ അനുമതി വേണമെന്നതാണ് പ്രധാന കടമ്പ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിലക്ക് സൗദിയും നീട്ടിയിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.